SignIn
Kerala Kaumudi Online
Friday, 11 September 2026 2.49 AM IST

വ്യാപാരികൾക്ക് പരിശീലനം

kvves

ആലുവ: ആലുവ ജനറൽ മാർക്കറ്റിലെ ഭക്ഷ്യസുരക്ഷാ നിലവാരം ഉയർത്തുന്നതിനായി വ്യാപാരികൾക്കായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ ഫോസ്ടാക് സർട്ടിഫിക്കറ്റ് ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു. ഫുഡ് സേഫ്റ്റി ഓഫീസർ വിന്നി ചിറ്റിലപ്പള്ളി ഉദ്ഘാടനം ചെയ്തു. ആലുവ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഇ. എം. നസീർ ബാബു അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി എ. ജെ. റിയാസ്, ട്രഷറർ ജോണി മൂത്തേടൻ, വൈസ് പ്രസിഡന്റുമാരായ എം. പത്മനാഭൻ നായർ, ലത്തീഫ് പൂഴിത്തുറ, ജോഷി കാട്ടിൽതറ തുടങ്ങിയവർ സംസാരിച്ചു. ആലുവ ജനറൽ മാർക്കറ്റിലെ പച്ചക്കറി, മത്സ്യ-മാംസ വ്യാപാരികൾ ഉൾപ്പെടെ നിരവധിയാളുകൾ പരിശീലന പരിപാടിയിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, KVVES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL