
കൊച്ചി: ഈ മാസം 28ന് നാലു തദ്ദേശ സ്ഥാപന വാർഡുകളിൽ നടക്കുന്ന തിരഞ്ഞെടുപ്പിലേക്ക് 21 സ്ഥാനാർത്ഥികൾ പത്രികകൾ സമർപ്പിച്ചു. കൊച്ചി കോർപ്പറേഷൻ അയ്യപ്പൻകാവ് ഡിവിഷൻ 19 ലേക്ക് ആറും വടക്കേക്കര മടപ്ലാതുരുത്ത് കിഴക്ക് വാർഡ് ഒൻപത്, പാറക്കടവ് വാർഡ് നാല് പുളിയനം തെക്ക്, പൂതൃക്ക ഗ്രാമ പഞ്ചായത്ത് വാർഡ് എട്ട് കോലഞ്ചേരി ഈസ്റ്റ് എന്നിവിടങ്ങളിൽ അഞ്ച് വീതവും സ്ഥാനാർത്ഥികൾ പത്രിക നൽകി. നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. 14 വരെ പത്രിക പിൻവലിക്കാം. അന്തിമ പട്ടിക 14 ന് പ്രസിദ്ധീകരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |