
കൊച്ചി: ലോക പാലിയേറ്റീവ് കെയർ ദിനാചരണത്തിന് മുന്നോടിയായി ആൽഫ പാലിയേറ്റീവ് കെയറും സ്റ്റുഡന്റ്‌സ് അസോസിയേഷൻ ഒഫ് പാലിയേറ്റീവ് കെയറും സംയുക്തമായി
കൊച്ചിയിൽ കൂട്ടനടത്തം സംഘടിപ്പിച്ചു. 24 വിദ്യാലയങ്ങളിലെ 1,600ലേറെ വിദ്യാർത്ഥികൾ പങ്കെടുത്തു. മറൈൻഡ്രൈവിൽ സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ മോഹിത് റാവത്ത് ഫ്ളാഗ് ഓഫ് ചെയ്തു. ആൽഫ പാലിയേറ്റീവ് കെയർ ചെയർമാൻ കെ.എം. നൂർദീൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡെപ്യൂട്ടി മേയർ വി.ആർ. സുധീർ, കൗൺസിലർ ഷിബി സോമൻ തുടങ്ങിയവർ സംസാരിച്ചു. മഹാരാജാസ് കോളജ് ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേയർ അഡ്വ. വി.കെ. മിനിമോൾ മുഖ്യപ്രഭാഷണം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |