കൊച്ചി: ശാസ്ത്ര - സാങ്കേതിക ഗവേഷണ അറിവുകളും കണ്ടെത്തലുകളും മലയാളത്തിലൂടെ പൊതുജനങ്ങളിലെത്തിക്കാൻ സംഘടിപ്പിക്കുന്ന മലയാള ശാസ്ത്രസമ്മേളനം കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്നോളജിയിൽ സമാപിച്ചു. ഐ.എസ്.ആർ.ഒയുടെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ ഡയറക്ടർ എൻ. ജയൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സിഫ്റ്റ് ഡയറക്ടറും സൊസൈറ്റി ഒഫ് ഫിഷറീസ് ടെക്നോളജിസ്റ്റ്സ് പ്രസിഡന്റുമായ ഡോ. ജോർജ് നൈനാൻ അദ്ധ്യക്ഷനായി. പി.എ. വിവേകാനന്ദ പൈ, ഡോ.വി. ശിവകുമാർ, ഡോ. നികിത ഗോപാൽ, ഡോ. രമ്യ എസ് എന്നിവർ സംസാരിച്ചു. സിഫ്റ്റ്, സ്വദേശി ശാസ്ത്ര പ്രസ്ഥാനം, ഭാരതീയ ഭാഷാ സമിതി എന്നിവ സംയുക്തമായാണ് സമ്മേളനം സംഘടിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |