SignIn
Kerala Kaumudi Online
Sunday, 27 September 2026 2.38 AM IST

ഉത്തരവ് പിൻവലിക്കണം: കെ.സി.ബി.സി

kcbc

കൊച്ചി: വന്യമൃഗങ്ങളുടെ സഞ്ചാരം തടസപ്പെടുത്തുന്ന നിർമ്മിതികൾ നീക്കം ചെയ്യാൻ ദുരന്ത നിവാരണ നിയമപ്രകാരം ഇടുക്കി ജില്ലാ കളക്ടർ പുറപ്പെടുവിച്ച ഉത്തരവ് പിൻവലിക്കണമെന്ന് കെ.സി.ബി.സി ജാഗ്രത കമ്മിഷൻ ആവശ്യപ്പെട്ടു. ജനവാസമേഖലകളിലെ ഗ്രാമീണരെ കുടിയൊഴിപ്പിക്കാനും സ്വസ്ഥത കെടുത്താനും വനം വകുപ്പിന് അധികാരം നൽകുന്നതാണ് ഉത്തരവ്. വർദ്ധിക്കുന്ന വന്യജീവി ആക്രമണത്തിന്റെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്തി ശാശ്വതപരിഹാരം കണ്ടെത്താനാണ് വനം വകുപ്പും ഭരണകൂടങ്ങളും തയ്യാറാകേണ്ടത്. വന്യമൃഗങ്ങളെ വനമേഖലയിൽ നിയന്ത്രിച്ച് നിലനിറുത്താനുള്ള ശാസ്ത്രീയ സമീപനങ്ങൾ കൈക്കൊണ്ട് ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണം. കളക്ടറുടെ ഉത്തരവ് പിൻവലിക്കണമെന്ന് കമ്മിഷൻ സെക്രട്ടറി ഫാ.ഡോ. എൽ. ആന്റണി സർക്കാരിനോട് അഭ്യർത്ഥിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, KCBC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL