SignIn
Kerala Kaumudi Online
Sunday, 27 September 2026 2.38 AM IST

കെ.ടി.എമ്മിൽ റെക്കാഡ് പങ്കാളിത്തം, വൻപ്രതീക്ഷ

stall
കേരള ട്രാവൽ മാർട്ടിലെ സ്റ്റാളുകളിൽ വാണിജ്യ കൂടിക്കാഴ്ചകൾ നടത്തുന്ന വിദേശ പ്രതിനിധികൾ

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ടൂറിസം വാണിജ്യ - പ്രദർശന മേളയായ കേരള ട്രാവൽ മാർട്ടിന്റെ (കെ.ടി.എം 2026) പതിമൂന്നാം പതിപ്പിന് ഇന്ന് സമാപനം. വിദേശ ടൂറിസം സംരംഭകരുടെ സർവകാല റെക്കാർഡ് പങ്കാളിത്തം കേരളത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

59 രാജ്യങ്ങളിൽ നിന്നായി 380 അന്താരാഷ്ട്ര ടൂറിസം പ്രതിനിധികളാണ് മേളയിൽ പങ്കെടുക്കുന്നത്. ആകെ അന്താരാഷ്ട്ര പങ്കാളിത്തത്തിന്റെ പത്ത് ശതമാനമായ 38 പ്രതിനിധികളാണ് അമേരിക്കയിൽ നിന്നെത്തിയത്.

കേരളത്തിന്റെ വിനോദസഞ്ചാര വിപണിക്ക് വിദേശത്തെ പ്രിയവും കരുത്തുമാണ് ഇത് വ്യക്തമാക്കുന്നതെന്ന് കെ.ടി.എം സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രദീപ് പറഞ്ഞു.

ആയുർവേദം, പരമ്പരാഗത സൗഖ്യ ചികിത്സകൾ, പൈതൃകം, ഉത്തരവാദിത്ത വിനോദസഞ്ചാരം, കായൽ സൗന്ദര്യം, പരിസ്ഥിതി സൗഹൃദ യാത്രകൾ എന്നിവയിലാണ് വിദേശ സഞ്ചാരികൾ കൂടുതൽ താത്പര്യം പ്രകടിപ്പിക്കുന്നത്. ഫോർട്ട് കൊച്ചി, കുമരകം, മൂന്നാർ, വയനാട് തുടങ്ങിയ പ്രധാന കേന്ദ്രങ്ങൾക്കൊപ്പം ഉൾനാടൻ വിനോദസഞ്ചാര മേഖലകൾക്കും വിദേശ സഞ്ചാരികളുടെ വരവ് സാമ്പത്തിക ഉത്തേജനം നൽകുന്നുണ്ട്.

പശ്ചിമേഷ്യൻ, പരമ്പരാഗത യൂറോപ്യൻ വിപണികളിൽ കേരളത്തിനുള്ള വിപുലമായ ജനപ്രീതിക്ക് തെളിവാണ് വിദേശ പ്രതിനിധികളുടെ കണക്കുകൾ.

എസ്. സ്വാമിനാഥൻ

സെക്രട്ടറി

കെ.ടി.എം

പ്രതിനിധികൾ

അമേരിക്ക 38

യു.കെ 35

റഷ്യ 30

യു.എ.ഇ 23

ജർമ്മനി 18

ഫ്രാൻസ് 17

മലേഷ്യ 15

സ്പെയിൻ 15

ദക്ഷിണാഫ്രിക്ക 14

ഒമാൻ 13

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, KTM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL