
മട്ടാഞ്ചേരി: ഇന്ത്യൻ ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ 129-ാം വാർഷിക സമ്മേളനം കല്യാൺ സിൽക്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാജ്കുമാർ ഗുപ്ത അദ്ധ്യക്ഷനായി. സമ്മേളനത്തിന്റെ ഭാഗമായി ടി. എസ് പട്ടാഭിരാമനുമായി സംവാദം സംഘടിപ്പിച്ചു. ബിസിനസ് അനുഭവങ്ങളും സംരംഭകത്വ രംഗത്തെ പ്രവർത്തനങ്ങളും അദ്ദേഹം പങ്കുവച്ചു. ചേംബർ എക്സ്പോർട്ട് അവാർഡ് വിതരണം ചെയ്തു. കയറ്റുമതി രംഗത്ത് മികവ് തെളിയിച്ച സ്ഥാപനങ്ങൾക്കും സംരംഭകർക്കുമാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. വ്യവസായ മേഖലയിലെ പ്രമുഖരും സംരംഭകരും വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. വൈസ് പ്രസിഡന്റ് ചിരാഗ് ജെ. ഷാ നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |