
പള്ളുരുത്തി: നമ്പ്യാപുരം ഡിവിഷനിലെ ആശ പ്രവർത്തകർക്ക് കൊച്ചിൻ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തു. കൗൺസിലർ റാഷിദ ഹുസൈന് സൊസൈറ്റി പ്രസിഡന്റ് സലീം ഷുക്കൂർ മെഡിക്കൽ ഉപകരണങ്ങൾ കൈമാറി. ഡിവിഷനിലെ അഞ്ച് ആശ പ്രവർത്തകർക്ക് അഞ്ച് ബി.പി അപ്പാരറ്റസ്, അഞ്ച് ഗ്ലൂക്കോമീറ്റർ, സ്ട്രിപ്പുകൾ നൽകി. സി.സി.എസ് സെക്രട്ടറി ഷംസു യാക്കോബ്, പ്രോഗ്രാം കോഓർഡിനേറ്റർ രാജീവ് പള്ളുരുത്തി, ജെസിറ ജമാൽ, എം.എസ്. അബ്ദുൽ റൗഫ്, എ.എച്ച്. ജൂനൈദ്, സി.ടി. താജുദ്ദീൻ, ജയന്തി തമ്പി, കാതറിൻ ഷാജി, സിന്ധു, സിനു, ദീപ്തി സുനിൽ, സോഫിയ അനിൽ, ജെസി വിനോദ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |