SignIn
Kerala Kaumudi Online
Sunday, 27 September 2026 2.38 AM IST

ബസുകളുടെ വേഗത നിയന്ത്രിക്കണം

bus

കൊച്ചി: നഗരത്തിലെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ തടയാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് എറണാകുളം വികസന സമിതി യോഗം ആവശ്യപ്പെട്ടു. ബസ് ജീവനക്കാർക്ക് പൊലീസ് ക്ളിയറൻസ് നിർബന്ധമാക്കുക. നല്ല രീതിയിൽ പെരുമാറുന്ന ജീവനക്കാരെ ആദരിക്കുക. മോശമായി പെരുമാറുന്നവർക്ക് കൗൺസലിംഗ് നൽകുക തുടങ്ങിയ ആവശ്യങ്ങൾ യോഗം ഉന്നയിച്ചു. സമിതി പ്രസിഡന്റ് കെ.എസ്. ദീലീപ്കുമാർ അദ്ധ്യക്ഷനായി. നഗരസഭാ കൗൺസിലർ സുധാ ദിലീപ് കുമാർ. കുരുവിള മാത്യൂസ്, കുമ്പളം രവി, കെ. ലക്ഷ്മി നാരായണൻ, നവീൻ ചന്ദ്ര ഷേണായി, ജോർജ് ഷൈൻ, വി.എസ് സുനിൽകുമാർ, ജേക്കബ് ഫിലിപ്പ്, സോഫിയ ഷെരീഫ്, കെ.കെ സൈനബ എന്നിവർ പ്രസംഗിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, PVT BUSES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL