SignIn
Kerala Kaumudi Online
Monday, 28 September 2026 3.23 AM IST

​മി​ക​ച്ച സേവനം,​ സാധാരണക്കാരെ അഭിനന്ദിച്ച് റൂറൽ പൊ​ലീസ് ​

police
റൂറൽ ജില്ലാ പൊലീസിന്റെ അഭിനന്ദനം ഏറ്റുവാങ്ങിയവർ ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശനനൊപ്പം

ആ​ലു​വ​:​ ​ഫ​ലം​ ​ഇ​ച്ഛി​ക്കാ​തെ​ ​ക​ർ​മ്മം​ ​ചെ​യ്ത​ ​മൂ​ന്ന് ​പേ​ർ​ക്ക് ​അ​ഭി​ന​ന്ദ​ന​വു​മാ​യി​ ​റൂ​റ​ൽ​ ​ജി​ല്ലാ​ ​പൊ​ലീ​സ്.​ ​വെ​ള്ള​ത്തി​ൽ​ ​മു​ങ്ങി​ത്താ​ണ​ ​മൂ​ന്ന് ​പേ​രു​ടെ​ ​ജീ​വ​ൻ​ ​ര​ക്ഷി​ച്ച​ ​ഷാ​ജി,​​​ ​മോ​ഷ്ടാ​ക്ക​ളെ​ ​അ​തി​സാ​ഹ​സി​ക​മാ​യ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച​ ​ഓ​ട്ടോ​ ​ഡ്രൈ​വ​ർ​മാ​രാ​യ​ ​താ​ജു​ദ്ദീ​ൻ,​​​ ​ഷാ​ജ​ഹാ​ൻ​ ​എ​ന്നി​വ​രാ​ണ് ​കേ​ര​ള​ ​പൊ​ലീ​സ് ​ന​ട​പ്പി​ലാ​ക്കു​ന്ന​ ​'​അ​ഭി​ന​ന്ദ​ന​ ​ദി​ന​'​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ആ​ദ​രം​ ​ഏ​റ്റു​വാ​ങ്ങി​യ​ത്.​ ​ഇ​വ​ർ​ക്കൊ​പ്പം​ ​മി​ക​ച്ച​ ​അ​ന്വേ​ഷ​ണ​ത്തി​നും​ ​സേ​വ​ന​ത്തി​നും​ ​ഡി​വൈ.​എ​സ്.​പി​മാ​രാ​യ​ ​ബൈ​ജു​ ​പൗ​ലോ​സ്,​ ​സി.​ ​ബി​നു​കു​മാ​ർ,​ ​സി.​ഐ​മാ​രാ​യ​ ​പി.​എം.​ ​ഷ​മീ​ർ,​ ​ബി.​കെ.​ ​അ​രു​ൺ​ ​തു​ട​ങ്ങി​യ​വ​രു​ൾ​പ്പെ​ടെ​ 40​ ​പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​രെ​യും​ ​അ​ഭി​ന​ന്ദി​ച്ചു.

ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​കെ.​എ​സ്.​ ​സു​ദ​ർ​ശ​ൻ​ ​ച​ട​ങ്ങി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്ത് ​അ​ഭി​ന​ന്ദ​ന​ ​പ​ത്രം​ ​ന​ൽ​കി.​ ​ഡി.​സി.​ആ​ർ.​ബി​ ​ഡി​വൈ.​എ​സ്.​പി​ ​കെ.​ ​അ​ബ്ദു​ൾ​ ​സ​ലാം​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​പെ​രു​മ്പാ​വൂ​ർ​ ​എ.​എ​സ്.​പി​ ​ഹാ​ർ​ദി​ക്മീ​ണ,​ ​ഡി​വൈ.​എ​സ്.​പി​മാ​രാ​യ​ ​ബൈ​ജു​ ​പൗ​ലോ​സ്,​ ​എ​ൻ.​ ​ബാ​ബു​ക്കു​ട്ട​ൻ,​ ​വൈ.​ ​നി​സാ​മു​ദ്ദീ​ൻ,​ ​സി.​ ​ബി​നു​കു​മാ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.
മൂ​വാ​റ്റു​പു​ഴ​യാ​റി​ന്റെ​ ​പു​ളി​ക്ക​ക്ക​ട​വി​ൽ​ ​പു​ഴ​യി​ൽ​ ​വീ​ണ​ ​നാ​ല​ര​ ​വ​യ​സു​കാ​രി​യെ​ ​ര​ക്ഷി​ക്കാ​ൻ​ ​പു​ഴ​യി​ലേ​ക്ക് ​ചാ​ടി​യ​ ​ദ​മ്പ​തി​ക​ളും​ ​ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു.​ ​അ​വ​രെ​യാ​ണ് ​ജീ​വ​ൻ​ ​പ​ണ​യ​പ്പെ​ടു​ത്തി​ ​പു​ഴ​യി​ലേ​ക്ക് ​ചാ​ടി​ ​വെ​ള്ളൂ​ർ​ക്കു​ന്നം​ ​പേ​ൻ​തി​ട്ട​യി​ൽ​ ​വീ​ട്ടി​ൽ​ ​ഷാ​ജി ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.
ആ​ലു​വ​യി​ൽ​ ​ബ​സ് ​യാ​ത്ര​ക്കാ​രി​യു​ടെ​ ​മാ​ല​ ​മോ​ഷ്ടി​ച്ച​ ​ശേ​ഷം​ ​ര​ക്ഷ​പ്പെ​ടാ​ൻ​ ​ശ്ര​മി​ച്ച​ ​ര​ണ്ട് ​ത​മി​ഴ് ​സ്ത്രീ​ക​ളെ​യാ​ണ് ​ആ​ലു​വ​ ​എ​രു​മ​ത്ത​ല​ ​ഉ​ള്ളാ​ട​ത്ത് ​വീ​ട്ടി​ൽ​ ​താ​ജു​ദ്ദീ​ൻ,​ ​കീ​ഴ്മാ​ട് ​പൊ​രു​വേ​ലി​ ​വീ​ട്ടി​ൽ​ ​ഷാ​ജ​ഹാ​ൻ​ ​എ​ന്നി​വ​ർ​ ​സാ​ഹ​സി​ക​മാ​യി​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച​ത്.​ ​ആ​ലു​വ​ ​പ​ഴ​യ​ ​ബ​സ് ​സ്റ്റാ​ൻ​ഡി​ൽ​ ​നി​ന്നാ​ണ് ​താ​ജു​ദി​ന്റെ​ ​ഓ​ട്ടോ​റി​ക്ഷ​യി​ൽ​ ​ത​മി​ഴ് ​സ്ത്രീ​ക​ൾ​ ​ക​യ​റി​യ​ത്.​ ​പ​റ​വൂ​ർ​ ​ക​വ​ല​യ്ക്ക് ​പോ​ക​ണ​മെ​ന്നാ​യി​രു​ന്നു​ ​ആ​വ​ശ്യം.​ ​അ​വ​രു​ടെ​ ​ധൃ​തി​ ​ക​ണ്ട​പ്പോ​ൾ​ ​സം​ശ​യം​ ​തോ​ന്നി.​ ​ഓ​ട്ടോ​ ​റെ​യി​ൽ​വേ​ ​കോ​ർ​ണ​റി​ൽ​ ​എ​ത്തി​യ​പ്പോ​ൾ​ 70​ ​വ​യ​സ് ​പ്രാ​യ​മാ​യ​ ​വൃ​ദ്ധ​ ​ക​ര​ഞ്ഞു​ ​കൊ​ണ്ടു​വ​രു​ന്ന​ത് ​ക​ണ്ടു.​ ​ഓ​ട്ടോ​ ​നി​റു​ത്തി​ ​ചോ​ദി​ച്ച​പ്പോ​ൾ​ ​ത​ന്റെ​ ​മാ​ല​ ​പൊ​ട്ടി​ച്ച​ ​കാ​ര്യം​ ​പ​റ​ഞ്ഞു.​ ​ഓ​ട്ടോ​യി​ൽ​ ​ഇ​രി​ക്കു​ന്ന​വ​രെ​ ​ചൂ​ണ്ടി​ ​ചോ​ദി​ച്ച​പ്പോ​ൾ​ ​വൃ​ദ്ധ​ ​അ​വ​രെ​ ​തി​രി​ച്ച​റി​ഞ്ഞു.​ ​ഉ​ട​ൻ​ ​ഓ​ട്ടോ​ ​ഡ്രൈ​വ​റാ​യ​ ​ഷാ​ജ​ഹാ​ന്റെ​ ​സ​ഹാ​യ​ത്തോ​ടെ​ ​വൃ​ദ്ധ​യെ​യും​ ​മോ​ഷ്ടാ​ക്ക​ളെ​യും​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ലേ​ക്ക് ​എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL