SignIn
Kerala Kaumudi Online
Saturday, 17 October 2026 1.23 AM IST

പ്രഥമ ശുശ്രൂഷ : ഒരു ദിവസം 360 പേർക്ക് പൊലീസ് പരിശീലനം

a

തിരുവനന്തപുരം: ഒരു ദിവസം 360 പേർക്ക് പ്രഥമ ശുശ്രൂഷയിൽ പരിശീലനം നൽകി പൊലീസ്. ഒരു ലക്ഷം പേർക്ക് പരിശീലനം നൽകുകയാണ് "മിഷൻ 100K കേരള" പദ്ധതിയുടെ ലക്ഷ്യം.

വിസ്ഡം ഡെവലപ്മെന്റ് ഫൗണ്ടേഷന് കീഴിലുള്ള വിസ്ഡം 4 ഫ്യൂച്ചർ ഇനിഷ്യേറ്റീവിന്റെ നേതൃത്വത്തിൽ, ആസ്റ്റർ മെഡി സിറ്റിയുടെ ക്ലിനിക്കൽ വൈദഗ്ധ്യത്തോടെയാണ് പരീശീലനം നൽകിയത്. ഹൃദയ സ്തംഭനം സംഭവിച്ചാൽ ആംബുലൻസ് എത്തുന്നതിന് മുൻപുള്ള ആദ്യ മിനിറ്റുകളിൽ പ്രഥമ ശുശ്രൂഷ നൽകുന്നതിന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി. വിസ്ഡം 4 ഫ്യൂച്ചർ ഇനിഷ്യേറ്റീവിന്റെ രക്ഷാധികാരി മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ, കൊച്ചി ആസ്റ്റർ മെഡി സിറ്റി വകുപ്പ് തലവനും ലീഡ് കൺസൾട്ടന്റുമായ ഡോ. ജോൺസൺ കെ. വർഗീസ് എന്നിവർ ഒപ്പിട്ട അനുമോദന സർട്ടിഫിക്കറ്റ് പൊലീസ് ആസ്ഥാനത്തെ ഐ.ജി . ഹർഷിത അട്ടലൂരിക്ക് കൈമാറി. ജില്ലാ പൊലീസ് യൂണിറ്റുകൾ, മറ്റ് വകുപ്പുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവിടങ്ങളിലേക്ക് പരിശീലനം വ്യാപിപ്പിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA