SignIn
Kerala Kaumudi Online
Friday, 16 October 2026 2.01 AM IST

വിദ്യാർത്ഥിനിക്ക് മർദ്ദനം- ഡൽഹി പൊലീസിനെതിരെ കേരളത്തിൽ ജാമ്യമില്ല കേസ്

dd
ഡൽഹി

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് പ്രതിഷേധിച്ച മലയാളി വിദ്യാർത്ഥിനി സി. ആതിരയെ ഡൽഹി പൊലീസ് മർദ്ദിച്ച സംഭവത്തിൽ മ്യൂസിയം പൊലീസ് കേസെടുത്തു. ആതിരയുടെ പരാതിയിലാണ് ജാമ്യമില്ലാക്കുറ്റങ്ങൾ ചുമത്തി ഗ്രേഡ് എസ്.ഐ പി. രാകേഷ് കുമാർ കേസെടുത്തത്. ഡൽഹി പൊലീസിലെ കണ്ടാലറിയാവുന്നവരാണ് പ്രതികൾ.

കൊണാട്ട് പ്ലേസിലെ മിന്നൽ പ്രതിഷേധത്തിനിടെയാണ് എൻ.എസ്.യു.ഐ നേതാവായ ആതിരയ്ക്ക് മ‌ർദ്ദനമേറ്റത്. തെരുവിലൂടെ വലിച്ചിഴയ്ക്കുകയും വസ്ത്രങ്ങൾ കീറാൻ ശ്രമിക്കുകയും ചെയ്തതായി എഫ്.ഐ.ആറിൽ പറയുന്നു. ആതിരയുടെ മുഖത്തടിക്കുകയും കൈകൾ പിന്നിലേക്ക് പിടിച്ചുവച്ച് സ്വകാര്യ ഭാഗങ്ങളിലും അടിവയറ്റിലും ചവിട്ടുകയും ഫോൺ തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തു. കഴിഞ്ഞ 13നായിരുന്നു സംഭവം.

കോഴിക്കോട് കാക്കൂർ കുറ്റിവട്ടൂർ ചെമ്മേരി വീട്ടിൽ വിജയകുമാറിന്റെ മകളായ ആതിര (26) ഡൽഹി പൊലീസ് അതിക്രമത്തിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മ്യൂസിയം സ്റ്റേഷനിൽ കേസെടുത്തത്.

''ആതിരയെ അതിക്രൂരമായാണ് മർദ്ദിച്ചത്. ശരീരമാകെ പരിക്കുകളുണ്ട്‌. നിയമപരമായ നടപടികൾ സ്വീകരിക്കും. സമരങ്ങളിൽ പങ്കെടുക്കുന്നതും പ്രതിഷേധിക്കുന്നതും കുറ്റമല്ല. അതിന്റെ പേരിൽ അതിക്രമം കാട്ടുന്നത് ഗൗരവമുള്ളതാണ്.""

-രമേശ് ചെന്നിത്തല,

ആഭ്യന്തരമന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA