
കൊച്ചി: ബോഡി ബിൽഡിംഗ് രാജ്യാന്തര താരങ്ങളായ ചിത്തരേഷ് നടേശൻ, ഷിനു ചൊവ്വ എന്നിവർക്ക് ആംഡ് പൊലീസ് ബറ്റാലിയനിൽ ഇൻസ്പെക്ടർമാരായി നിയമനം നൽകാനുള്ള സർക്കാർ തീരുമാനത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഫയൽചെയ്ത ഹർജി ഹൈക്കോടതി തീർപ്പാക്കി. അഡ്വ. കെ.എം. ഷാജഹാൻ ഫയൽചെയ്ത ഹർജിയാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ തീർപ്പാക്കിയത്. വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്ന സർക്കാർ നിലപാടും അന്വേഷണത്തിനുള്ള അനുമതി നിഷേധിച്ചത് ഹർജിക്കാരൻ ചോദ്യംചെയ്തിട്ടില്ലെന്നതും കണക്കിലെടുത്താണിത്.
നിയമനം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടണമെന്നുമായിരുന്നു ഹർജിക്കാരന്റെ ആവശ്യം. ശാരീരികക്ഷമതാ പരീക്ഷകളിൽ പരാജയപ്പെട്ടിട്ടും നിയമനം നടത്താൻ തീരുമാനിച്ചതും ചൂണ്ടിക്കാട്ടിയിരുന്നു. ഡി.ജി.പി എസ്. ശ്രീജിത്തിനെ ഉൾപ്പെടെ എതിർകക്ഷികളാക്കിയായിരുന്നു ഹർജി. എന്നാൽ, നിയമന ഉത്തരവ് നൽകിയെങ്കിലും പരിശീലനത്തിനടക്കം അനുമതി നൽകിയിട്ടില്ലെന്നാണ് സർക്കാർ അറിയിച്ചത്. നിയമനം മുൻസർക്കാരിന്റെ കാലത്തുള്ള നയതീരുമാനത്തിന്റെ ഭാഗമായിരുന്നുവെന്നും ഉന്നതപൊലീസ് ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്നും ആഭ്യന്തരവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി കോടതിയിൽ വിശദീകരണം ഫയൽചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |