
കൊച്ചി: മാർത്തോമ്മാസഭ എറണാകുളം സെന്റർ കൺവെൻഷനോട് അനുബന്ധിച്ച് വികസന സംഘം സെന്റർ കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനം മാർത്തോമാ സഭ വികാരി ജനറാൾ ഡോ.സി.എ വർഗീസ് ഉദ്ഘാടനം ചെയ്തു. വികസന സംഘം സെന്റർ പ്രസിഡന്റ് തോമസ് പി. കോശിയുടെ അദ്ധ്യക്ഷതയിൽ എളംകുളം ജെറുസലേം പുള്ളിയിൽ ചേർന്ന സമ്മേളനത്തിൽ കേന്ദ്ര സംഘം ജനറൽ സെക്രട്ടറി ഷിബു ശാമുവേൽ മുഖ്യപ്രഭാഷണം നടത്തി. എം.പി സോളമൻ, ഫാ. ജോൺസൺ വർഗീസ്, ഫാ. ബേബി ജോൺ, വികസന സംഘം ഭദ്രാസന സെക്രട്ടറി കുരുവിള മാത്യൂസ്, കേന്ദ്ര മാനേജിംഗ് കമ്മറ്റി അംഗം എം.എസ് റോയി, കേന്ദ്ര കൗൺസിൽ അംഗം ഷിബു ജി. ഐപ്പ്, സെന്റർ സെക്രട്ടറി മാത്യൂസ് പൊയ്കയിൽ, ട്രഷറാർ ജിനു ജോൺ, ജെസി ജോർജ്, ജോസ് പി മാത്യു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |