
ഉദയംപേരൂർ: പി.എസ്.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് 22-ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിവാര സൗജന്യ പരിശീലനത്തിന് തുടക്കമായി. മുൻ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറും ബി.ജെ.പി. ഉദയംപേരൂർ നോർത്ത് ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്റുമായ കൃഷ്ണകുമാർ ടി.ജി. ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ അഡ്വ. ഐശ്വര്യ വി.ആർ. അദ്ധ്യക്ഷയായി. ‘മത്സര പരീക്ഷകൾക്ക് എങ്ങനെ ഒരുങ്ങണം’ എന്ന വിഷയത്തിൽ ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി മനോജ് കൃഷ്ണൻ ഉദ്യോഗാർത്ഥികൾക്ക് മാർഗനിർദേശം നൽകി.എല്ലാ ഞായറാഴ്ചകളിലും രാവിലെ 10.30 മുതലാണ് പരിശീലന ക്ലാസുകൾ നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്: 9447798488.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |