
കൊച്ചി: ഹാർട്ട് കെയർ ഫൗണ്ടേഷൻ ലോക ഹൃദയ ദിനാചരണവും ഹൃദയ സംഗമവും ഒക്ടോബർ 4ന് കൊച്ചി ലിസി ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 11ന് ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഹൃദയ സംഗമം ഉദ്ഘാടനം ചെയ്യും. ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയരായരുടെയും കുടുംബാംഗങ്ങളുടെയും ഒത്തുചേരലാണ് ഹൃദയ സംഗമം. ഹാർട്ട് കെയർ ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം അദ്ധ്യക്ഷനും ലിസി ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ഡോ. പോൾ കരേടൻ വിശിഷ്ടാതിഥിയുമാകും. ഡോ. റോണി മാത്യു കടവിൽ, രാജു കണ്ണമ്പുഴ, ഡോ. ജേക്കബ് എബ്രഹാം, ഡോ. ജോ ജോസഫ് എന്നിവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |