SignIn
Kerala Kaumudi Online
Wednesday, 30 September 2026 10.28 PM IST

ഡോ. തോമസ് കോശിക്ക് എക്‌സലൻസ് പുരസ്‌കാരം

thomas-kozhy
ഡോ. തോമസ് കോശി

കൊച്ചി: ഹാർട്ട് കെയർ ഫൗണ്ടേഷന്റെ ഈ വർഷത്തെ വൊക്കേഷണൽ എക്സലൻസ് പുരസ്കാരത്തിന് പ്രൊഫ. ഡോ. തോമസ് കോശി അർഹനായി. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ മുൻ സീനിയർ ഗ്രേഡ് പ്രൊഫസറാണ് അദ്ദേഹം. കാർഡിയോതൊറാസിക്, വാസ്കുലാർ അനസ്തേഷ്യ വിഭാഗത്തിലെ അദ്ദേഹത്തിന്റെ മികച്ച സേവനങ്ങളും ഈ മേഖലയിലെ പ്രാഗത്ഭ്യവുമാണ് പുരസ്കാരത്തിന് അർഹനാക്കിയത്. ഒക്ടോബർ നാലിന് നടക്കുന്ന ഹൃദയസംഗമ വേദിയിൽ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അവാർഡ് സമ്മാനിക്കും. ഡോ. ജേക്കബ് എബ്രഹാം അവാർഡ് ജേതാവിനെ പരിചയപ്പെടുത്തും. 50,000 രൂപയും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL