
വൈപ്പിൻ: ചെറായി റണ്ണേഴ്‌സ് ക്ലബിന്റെ നേതൃത്വത്തിൽ ഡി.ടി.പി.സി, കെ.ടി.ഡി.സി എന്നിവയുടെ സഹകരണത്തോടെ ഡിസംബർ 27ന് ചെറായി ബീച്ചിൽ സംഘടിപ്പിക്കുന്ന മാരത്തൺ സീസൺ 4ന്റെ പ്രോഗ്രാം കമ്മിറ്റി രൂപീകരിച്ചു. പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. ജയൻ ഉദ്ഘാടനം ചെയ്തു. മാരത്തൺ വലിയൊരു ജനകീയ കായികോത്സവമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി ക്ലബ് പ്രസിഡന്റ് ടി.എക്സ്. ജസ്റ്റിൻ, സെക്രട്ടറി സുനികുമാർ ബാലൻ എന്നിവർ അറിയിച്ചു. വി.എ. ബിജുവിനെ ജനറൽ കൺവീനറായി തിരഞ്ഞെടുത്തു. മനു കുഞ്ഞുമോൻ, കെ.എസ്. അജയകുമാർ, വി.എസ്. സോളിരാജ്, ജയൻ, അശ്വതി ബിനോജ്, ദിജി പ്രദീപ്, സിജി ഷനിൽ, ടി.എസ്. ബാബു, സി.എ. സന്തോഷ് , കണ്ണദാസ് തടിക്കൽ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |