കൊച്ചി: അമൃത ആശുപത്രിയുടെ പുതിയ കാർഡിയോളജി ഔട്ട്‌പേഷ്യന്റ് കേന്ദ്രമായ അമൃത അഡ്വാൻസ്‌ഡ് കാർഡിയാക് സെന്റർ വൈറ്റിലയിൽ ഇന്നു മുതൽ പ്രവർത്തനം ആരംഭിക്കും. ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്യും. ഔട്പേഷ്യന്റ് സേവനങ്ങൾ ഒക്ടോബർ 5 മുതൽ സെന്ററിൽ ലഭ്യമാകും. തിങ്കൾ മുതൽ ശനി വരെ രാവിലെ 11 മുതൽ വൈകിട്ട് 6 വരെയാണ് ഒ.പി സമയം. വൈറ്റില - പാലാരിവട്ടം എൻ.എച്ച് ബൈപാസ് സർവീസ് റോഡിൽ ഗോൾഡ് സൂക്കിന് സമീപമുള്ള അമൃത ഫെർട്ടിലിറ്റി സെന്റർ ബിൽഡിംഗിലാണ് സെന്റർ. വിവരങ്ങൾക്ക് 7994999208 എന്ന നമ്പറിൽ ബന്ധപ്പെടുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |