
കൊച്ചി: തൊഴിൽ നേടാൻ പ്രാപ്തരാകുന്നതിനൊപ്പം തൊഴിൽ ദാതാക്കളായി മാറാനും പുതിയ തലമുറയ്ക്ക് കഴിയണമെന്നും ഉന്നതവിദ്യാഭ്യാസ മേഖലയെ പുന:സംഘടിപ്പിക്കുന്നതിന് വിപുലമായ പദ്ധതികൾ ആവിഷ്‌കരിച്ചുവരികയാണെന്നും മന്ത്രി റോജി എം. ജോൺ പറഞ്ഞു. നാഷണൽ സർവീസ് സ്കീമും കൗൺസിൽ ഫോർ കമ്മ്യൂണിറ്റി കോ ഓപ്പറേഷനും പാലാരിവട്ടം പി.ഒ.സിയിൽ സംഘടിപ്പിച്ച 'സമന്വയ 2026" ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. പി. മുഹമ്മദാലി അദ്ധ്യക്ഷനായി. ഡോ. എം.സി. ദിലീപ് കുമാർ, ഡോ. ഇ.എൻ. ശിവദാസൻ, പി. രാമചന്ദ്രൻ (വേണു), ഫാ. തോമസ് തറയിൽ, ഫാ. ഡോ. ആന്റണി വടക്കേകര , സി.എച്ച്. അബ്ദുൽ റഹീം, ഫാ. എൽദോസ് കെ. ജോയ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |