SignIn
Kerala Kaumudi Online
Wednesday, 30 September 2026 4.12 AM IST

ക്വാർട്ടേഴ്സിൽ നിന്ന് സ്വർണവള മോഷ്ടി​ച്ചു

bangle

പട്ടിമറ്റം: ഐരാപുരത്ത് അഹമ്മദിയ മുസ്ലിം ജമാഅത്ത് പള്ളി ക്വാർട്ടേഴ്സിൽ അതിക്രമിച്ച് കയറി സ്വർണവള മോഷ്ടിച്ചതായി പരാതി. കുന്നത്തുനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പാതാളപ്പറമ്പ് ഭാഗത്തെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന പാലക്കാട് അലനല്ലൂർ സ്വദേശി നജുമുദ്ദീന്റെ വീട്ടിലാണ് മോഷണം നടന്നത്. കിടപ്പുമുറിയിലെ അലമാരയിൽ ബാഗിൽ സൂക്ഷിച്ചിരുന്ന ഒരു പവന്റെ വളയാണ് നഷ്ടപ്പെട്ടത്. തിങ്കളാഴ്ച രാവിലെ ഒൻപതിനും ഉച്ചയ്ക്ക് ഒന്നിനും ഇടയിലാണ് മോഷണം നടന്നതെന്നാണ് പരാതി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL