
കൊച്ചി: നെല്ല് സംഭരണ സീസണിലെ ഒന്നാം വിള (വിരിപ്പ്) വികേന്ദ്രീകൃത നെല്ല് സംഭരണ പദ്ധതിയുമായി ബന്ധപ്പെട്ട കർഷക രജിസ്ട്രേഷൻ ഇന്ന് (30) അവസാനിക്കും. 2026 ഡിസംബർ 31നകം കൊയ്ത്ത് പൂർത്തിയാക്കി നെല്ല് സംഭരണം നടത്തേണ്ട മുഴുവൻ കർഷകരും നിശ്ചിത തീയതിക്കകം രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചിരുന്നു. ഒന്നാം വിള നെല്ല് സംഭരണത്തിന് ഇനി രജിസ്ട്രേഷൻ തീയതി നീട്ടി നൽകുകയോ മറ്റൊരു അവസരം അനുവദിക്കുകയോ ഇല്ലെന്ന് സപ്ലൈക്കോ വ്യക്തമാക്കി. കർഷകർക്ക് നേരിട്ടോ, അക്ഷയ കേന്ദ്രങ്ങൾ വഴിയോ അപേക്ഷ സമർപ്പിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |