
മരട്: സംസ്ഥാന ആഭ്യന്തര, തദ്ദേശ സ്വയംഭരണ വകുപ്പുകൾ സംയുക്തമായി നടപ്പിലാക്കുന്ന ലഹരിവിരുദ്ധ പദ്ധതി 'ഓപ്പറേഷൻ തൂഫാൻ 2.0'യുടെ നഗരസഭാതല ഉദ്ഘാടനം മരട് നഗരസഭാ കാര്യാലയത്തിൽ നടന്നു. നഗരസഭാ ചെയർപേഴ്സൺ അജിത നന്ദകുമാർ പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ ജിൻസൺ പീറ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മരട് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഷഹീന കെ. ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സുനീല സിബി, ടി.കെ. സച്ചിദാനന്ദൻ, മോളി ജെയിംസ്, പി.ഡി. രാജേഷ്, നിഷ ഷിഹാബ്, കൗൺസിലർ എ.യു. വിജു, നഗരസഭാ സെക്രട്ടറി നാസിം ഇ. എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |