
കൊച്ചി: ക്യാൻസർ രോഗവിദഗ്ദ്ധർ പങ്കെടുക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ഒക്ടോബർ രണ്ട് മുതൽ 4 വരെ കൊച്ചി ക്രൗൺ പ്ലാസയിൽ നടക്കും. ആസ്റ്റർ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓങ്കോളജി സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ നൂറിലധികം വിദഗ്ദ്ധർ പങ്കെടുക്കും. ക്യാൻസർ പരിചരണത്തിൽ പുതിയ ആശയങ്ങൾ പങ്കുവയ്ക്കാനും രോഗികളുടെ പരിചരണവും ചികിത്സാഫലവും മെച്ചപ്പെടുത്താനുമായി വിദഗ്ദ്ധരെ ഒന്നിപ്പിക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യമെന്ന് ഓർഗനൈസിംഗ് സെക്രട്ടറിയും ആസ്റ്റർ മെഡ്സിറ്റി മെഡിക്കൽ ഓങ്കോളജിയിൽ സീനിയർ കൺസൾട്ടന്റുമായ ഡോ. അരുൺ ആർ. വാര്യർ പറഞ്ഞു. ഡോ. ജെം കളത്തിൽ, ഡോ. വിനീത റിജ്ജു, സാജൻ ഫിലിപ്പ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |