
അമ്പല്ലൂർ: സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ അമ്പല്ലൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക വയോജന ദിനാചരണം വിവിധ പരിപാടികളോടെ നടത്തി. അസോസിയേഷൻ വില്ലേജ് വൈസ് പ്രസിഡന്റ് പി.കെ. ജോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം കൂത്താട്ടുകുളം മേഖലാ പ്രസിഡന്റ് പി.എൻ. സജീവൻ ഉദ്ഘാടനം ചെയ്തു. വൈകിട്ട് ആമ്പല്ലൂർ പൗരാവലിയുടെ നേതൃത്വത്തിൽ മുൻ പിറവം എം.എൽ.എ എം.ജെ. ജേക്കബിന് സ്വീകരണവും നൽകി. അസോസിയേഷൻ മേഖലാ കമ്മിറ്റി അംഗവും അമ്പല്ലൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ എം.കെ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |