രാജാക്കാട്: രാജാക്കാട് എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ ബാലസമാജം കുട്ടികളെ മൊമന്റോയും പഠനോപകരണങ്ങളും നൽകി ആദരിച്ചു. പ്രതിഭ- 2026 എന്ന പേരിൽ നടന്ന പരിപാടി കരയോഗം പ്രസിഡന്റ് പി.ബി. മുരളീധരൻ നായർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ രാജാക്കാട് കൃഷി ഓഫീസർ ഇന്ദുലേഖ, മാദ്ധ്യമപ്രവർത്തകൻ കെ.ടി രാജീവ്, ആർ. ബാലൻ പിള്ള എന്നിവർ മോട്ടിവേഷൻ ക്ലാസ് നടത്തി. വനിതാ സമാജം പ്രസിഡന്റ് രാധാമണി, സെക്രട്ടറി ഓമന, ബാലസമാജം സെക്രട്ടറി ശിവപ്രിയ എന്നിവർ സംസാരിച്ചു. കരയോഗം സെക്രട്ടറി അനിൽകുമാർ മഠത്തിനകത്ത് തന്റെ മാതാപിതാക്കളുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ പ്രത്യേക മൊമന്റോയും ക്യാഷ് അവാർഡും കൃഷ്ണപ്രിയ സനൽകുമാറിന് നൽകി. അനിൽകുമാർ മഠത്തിനകത്ത് സ്വാഗതവും കെ.പി. രാജഗോപാൽ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |