മുതലക്കോടം: ജയ്‌ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ സലിംകുമാർ അനുസ്മരണം സംഘടിപ്പിച്ചു. ലൈബ്രറി ഹാളിൽ പ്രസിഡന്റ് കെ.സി. സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ഡയറ്റ് ലെക്ച്ചറർ ടി.ബി. അജീഷ്‌കുമാർ, എഴുത്തുകാരൻ അഡ്വ. നീറണാൽ ബാലകൃഷ്ണൻ, ലൈബ്രറി വൈസ് പ്രസിഡന്റ് പി.വി. സജീവ് എന്നിവർ അനുസ്മരണ പ്രഭാക്ഷണം നടത്തി. ലൈബ്രറി സെക്രട്ടറി ജോസ് തോമസ് സ്വാഗതവും ജോയിന്റ് സെക്രട്ടറി പി.ആർ. ബിനോയി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |