SignIn
Kerala Kaumudi Online
Tuesday, 28 July 2026 7.34 AM IST

കൂട്ട സ്ഥലം മാറ്റത്തിൽ എഫ് .എസ് .ഇ .ടി .ഒ പ്രതിഷേധിച്ചു

prathishedham
തൊടുപുഴ സിവിൽ സ്റ്റേഷനിൽ എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു.

തൊടുപുഴ :സാമ്പത്തിക സ്ഥിതിവിവര വകുപ്പിൽ മാനദണ്ഡ വിരുദ്ധ കൂട്ട സ്ഥലം മാറ്റത്തിൽ എഫ് എസ് ഇ ടി ഒ പ്രതിഷേധിച്ചു. സംസ്ഥാനത്ത് സാമ്പത്തിക സ്ഥിതിവിവര വകുപ്പിൽ സ്റ്റാറ്റിസ്റ്റിക്കൽ അസി. ഗ്രേഡ് 1 തസ്തികയിൽ ജോലി ചെയ്യുന്ന നൂറ്റി അറുപത്തഞ്ചോളം ജീവനക്കാരെയാണ് യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ സ്ഥലം മാറ്റിയത്. എൻ. ജി .ഒ യൂണിയൻ തൊടുപുഴ വെസ്റ്റ് ഏരിയ കമ്മറ്റിയംഗവും തൊടുപുഴ ഐ .റ്റി. ഡി .പി ജില്ലാ ഓഫീസിലെ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റുമായ ഇ പി എസ് സുരേഷിനെ കോതമംഗലത്തിനും യൂണിയൻ അംഗം തൊടുപുഴ പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജോലി ചെയ്യുന്ന അൻവർ പരീതിനെ മൂവാറ്റുപുഴക്കും എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് സ്ഥലം മാറ്റി.തൊടുപുഴ സിവിൽ സ്റ്റേഷനിൽ എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ് .സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കെ ജി ഒ എ ജില്ലാ സെക്രട്ടറി ബിജു സെബാസ്റ്റ്യൻ എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി റ്റി ജി രാജിവ് യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് കെ എ ബിന്ദു ഏരിയ സെക്രട്ടറി സുമിത് കെ എസ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL