തൊടുപുഴ: വിൽപ്പനയ്ക്കായി സൂക്ഷിച്ച നിരോധിത പുകയില ഉത്പ്പന്നങ്ങളുമായി അന്യസംസ്ഥാനക്കാരായ രണ്ടു പേരെ കരിങ്കുന്നം പൊലീസ് പിടികൂടി. കരിങ്കുന്നം കഴിമറ്റംഭാഗത്ത് പെട്ടിക്കടയുടെ തട്ടിനടിയിൽ സൂക്ഷിച്ചിരുന്ന 105 പാക്കറ്റ് ഹാൻസുമായി അസംസ്വദേശി റിയാജുൽ ഹഖ് (19), കരിങ്കുന്നം നെല്ലാപ്പാറ ഭാഗത്ത് പെട്ടിക്കടയുടെ തട്ടിനടിയിൽ ഒളിപ്പിച്ചിരുന്ന 15 പാക്കറ്റ് ഹാൻസുമായി ഉത്തർപ്രദേശ് സ്വദേശി അവദേശ് സരോജ് (43) എന്നിവരാണ് പിടിയിലായത്. ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി കരിങ്കുന്നം പൊലീസ് നടത്തിയ പരിശോധനയിലാണ് പുകയില ഉത്പ്പന്നങ്ങൾ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |