ഇടുക്കി: കാഞ്ചിയാർ വില്ലേജിന്റെ ഡിജിറ്റൽ സർവേ പൂർത്തീകരിച്ച് കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭൂ ഉടമകളുടെ കൈവശ സ്ഥലത്തിന്റെ സർവേ റെക്കാഡുകൾ പരിശോധിക്കുന്നതിനുള്ള സൗകര്യം ഡിജിറ്റൽ സർവേ ക്യാമ്പ് ഓഫീസിൽ ഒരുക്കിയിട്ടുണ്ട്. അതിനാൽ എല്ലാ ഭൂഉടമകളും ഈ സൗകര്യം പ്രയോജനപ്പെടുത്തി വസ്തു സംബന്ധമായ എല്ലാ വിവരങ്ങളും ശരിയാണെന്ന് ബോദ്ധ്യപ്പെടേണ്ടതും മൊബൈൽ നമ്പർ നൽകി വെരിഫൈ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യണമെന്ന് ഹെഡ് സർവേയർ അറിയിച്ചു. 29 വരെ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയാണ് റെക്കാഡ് പ്രദർശനം. പരിശോധനയ്ക്കായി വരുമ്പോൾ ഭൂമിയുടെ പുതിയ കരമടച്ച രസീത്, മൊബൈൽ നമ്പർ എന്നിവ കൊണ്ടുവരണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9778260837.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |