മറയൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് റിമാൻഡിൽ. മറയൂർ ചെമ്മൻകുഴി ആർ. വിനീഷാണ് (26) റിമാൻഡിലായത്. ജൂൺ 29നായിരുന്നു സംഭവം. പെൺകുട്ടിയെ പ്രതി തന്റെ വീട്ടിലേക്ക് വിളിച്ച് വരുത്തി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. 24 മണിക്കൂറിനകം പ്രതിയെ മറയൂർ പൊലീസ് ഇൻസ്‌പെക്ടർ എം. ഷാജഹാന്റെ നേതൃത്വത്തിൽ പിടികൂടി. അസി. സബ് ഇൻസ്‌പെക്ടർമാരായ എയ്ഞ്ചൽ വി. ഏലിയാസ്, ടി.ജി. ജിഗോമോൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അനീഷ് ജോർജ്ജ്, കെ. ജയേഷ്, ഡോണി ചാക്കോ, സിവിൽ പൊലീസ് ഓഫീസർമാരായ വി.വി. വിനോദ്, ടി.ഡി. ജിനു, മനു കെ. ബേബി, ഡി. ശ്രീരാജ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പിടികൂടിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |