SignIn
Kerala Kaumudi Online
Tuesday, 28 July 2026 3.38 PM IST

ബഷീർ അനുസ്മരണം നടത്തി

നെടുങ്കണ്ടം: വൈക്കം മുഹമ്മദ് ബഷീർദിനത്തോടനുബന്ധിച്ച് പച്ചടി ശ്രീനാരായണ എൽ.പി സ്‌കൂളിൽ ബഷീർ അനുസ്മരണം നടന്നു. ബഷീർ കഥാപാത്രങ്ങളിലെ പാത്തുമ്മ, ആനവാരി രാമൻ നായർ, ബഷീർ, എട്ടുകാലി മമ്മൂഞ്ഞ് തുടങ്ങിയ നിരവധി കഥാപാത്രങ്ങളുടെ വേഷധാരികൾ ആയിട്ടാണ് പല കുട്ടികളും സ്‌കൂളിൽ എത്തിയത്. തുടർന്ന് ബഷീർ കഥാപാത്രം അവതരിപ്പിക്കൽ, ബഷീർ ചിത്രം കുട്ടികളെ പരിചയപ്പെടുത്തൽ, ചിത്രരചന തുടങ്ങിയവയും സ്‌കൂളിൽ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ബിജു പി.കെ പരിപാടികൾക്ക് നേതൃത്വം നൽകി. സ്‌കൂൾ സീനിയർ അസിസ്റ്റന്റ് സതീഷ് കെ.വി, അദ്ധ്യാപകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL