SignIn
Kerala Kaumudi Online
Wednesday, 15 July 2026 12.50 PM IST

ലഹരിവിരുദ്ധ പ്രവർത്തനം ശക്തമാക്കാൻ തീരുമാനം

മൂലമറ്റം: വ്യക്തിഗത ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാൻ നടത്തിയ ഗ്രാമസഭ രാസലഹരിക്കെതിരെ ശക്തമായി ഇടപെടൽ തീരുമാനിച്ചത് വ്യത്യസ്തമായ അനുഭവമായി. സർക്കാർ ലഹരിക്കെതിരെ നടത്തുന്ന ഓപ്പറേഷൻ തൂഫാനും, എക്‌സൈസ് നടപ്പാക്കുന്ന ഓപ്പറേഷൻ തണ്ടറിനും എല്ലാവിധ സഹായങ്ങളും നൽകുവാൻ രംഗത്തിറങ്ങുവാൻ അറക്കുളം പഞ്ചായത്തിലെ ഒന്നാംവാർഡ് ഗ്രാമസഭായോഗമാണ് തീരുമാനം എടുത്തത്. 2026 - 27 സാമ്പത്തിക വർഷത്തിൽ നടപ്പാക്കുന്ന 28 പദ്ധതികളുടേയും വർക്കിംഗ് ഗ്രൂപ്പ് മാർക്കിട്ട് ക്രമപ്പെടുത്തിയ ലിസ്റ്റ് പഞ്ചായത്ത് കോർഡിനേറ്റർ സെബിൻ അവതരിപ്പിച്ച് ഗ്രാമസഭയുടെ അംഗീകാരം നേടിയ ശേഷമാണ് ലഹരിക്കെതിരെ വ്യത്യസ്തമായ തീരുമാനം എടുത്തത്. വൈസ് പ്രസിഡന്റ് ഇമ്മാനുവൽ സൈമണിന്റെ അദ്ധ്യക്ഷതയിൽ നടന്ന ഗ്രാമസഭ പഞ്ചായത്ത് പ്രസിഡന്റ് ഉഷാഗോപിനാഥ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.എ വേലുക്കുട്ടൻ സ്വാഗതവും, ജോർജ് ജോസഫ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL