തൊടുപുഴ:ജില്ലാഭക്ഷ്യസുരക്ഷാവകുപ്പിന്റെ ആഭിമുഖ്യത്തിൽ മഴക്കാലത്തോടനുബന്ധിച്ച് തൊടുപുഴയിൽ ഭക്ഷ്യസുരക്ഷാബോധവൽക്കരണ ക്ലാസും ലൈസൻസ് രജിസ്‌ട്രേഷൻ മേളയും നടത്തി. തൊടുപുഴ വ്യാപാരഭവനിൽ നടത്തിയ ബോധവൽക്കരണ ക്ലാസിന് ഹോളിഫാമിലി നഴ്സിംഗ് കോളേജ് കമ്മ്യൂണിറ്റി ഹെൽത്ത് നഴ്സിംഗ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ സാലി അഗസ്റ്റിൻ നേതൃത്വം നൽകി. ഭക്ഷ്യസുരക്ഷാവകുപ്പിന്റെ ഓപ്പറേഷൻ മൺസൂൺ പദ്ധതിയുടെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. മഴക്കാലത്തോടനുബന്ധിച്ച് തട്ടുകട, ഹോട്ടൽ മേഖലകളിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ, പാലിക്കേണ്ട വ്യക്തിശുചിത്വം, ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയെക്കുറിച്ചുള്ള ബോധവത്കരണം നൽകി ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുകയെന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. ഭക്ഷണം പാചകം ചെയ്യുമ്പോഴും സംഭരിക്കുമ്പോഴും വിതരണവും വില്പനയും നടത്തുമ്പോഴും പാലിക്കേണ്ട അടിസ്ഥാന ഭക്ഷ്യസുരക്ഷാമാനദണ്ഡങ്ങളെയും നിർദ്ദേശങ്ങളെയുംകുറിച്ച് നോഡൽ ഭക്ഷ്യസുരക്ഷാ ഓഫീസർ ഡോ.സുമിൻ ജോസ് ക്ലാസ് എടുത്തു. ലൈസൻസ്, രജിസ്‌ട്രേഷൻ എന്നിവ എടുക്കുന്നതിനും പുതുക്കുന്നതിനുമായി നടത്തിയ പ്രത്യേക 'ലൈസൻസ് രജിസ്‌ട്രേഷൻ മേളയിൽ നിരവധി വ്യാപാരികൾ പങ്കെടുത്തു. ഭക്ഷ്യസുരക്ഷാഅസി.കമ്മീഷണർ ബൈജു പി ജോസഫ്, തൊടുപുഴ ഭക്ഷ്യസുരക്ഷാ ഓഫീസർ ഡോ. രാജേന്ദു, തട്ടുകട പ്രതിനിധി ഷെമീർ കുഞ്ചാവീടൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |