ഇടുക്കി: മാർച്ച് മുതൽ ജൂൺ വരെയുളള കാലയളവിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ ഭക്ഷ്യോത്പാദക വിതരണ മേഖലയിലുള്ള സ്ഥാപനങ്ങളിൽ 618 പരിശോധനകൾ നടത്തി. പിഴവുകൾ കണ്ടെത്തിയ സ്ഥാപനങ്ങളിൽ നിന്ന്രണ്ടര ലക്ഷം രൂപ പിഴ ഈടാക്കി. 195 സ്റ്റ്യാറ്റൂട്ടറി സാമ്പിളുകളും 304 സർവേയലൻസ് സാമ്പിളുകളും ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചു. സാമ്പിളുകളുടെ പരിശോധനകളിൽ 13 എണ്ണം സുരക്ഷിതമല്ലെന്ന് കണ്ടെത്തി. ലഘുവായ ന്യുനതകൾ പരിഹരിക്കുന്നതിന് 149 സ്ഥാപനങ്ങൾക്ക് തിരുത്തൽ നോട്ടീസ് നൽകി. 18 സ്ഥാപനങ്ങൾക്ക് സേവനം മെച്ചപ്പെടുത്തുന്നതിനുള്ള നോട്ടീസും നൽകി. ഈ കാലയളവിൽ മൊബൈൽ ഫുഡ് ലാബിൽ 1186 പരിശോധനകൾ നടത്തി. 91 പരാതികളിൽ 90 എണ്ണം തീർപ്പാക്കി. 5 പ്രോസിക്യൂഷൻ കേസുകൾ ഫയൽ ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |