SignIn
Kerala Kaumudi Online
Tuesday, 07 July 2026 2.30 PM IST

ബീനാമോൾ അനുസ്മരണവും വിദ്യാഭ്യാസ അവാർഡ് വിതരണവും

ഇടുക്കി:ജോയിന്റ് കൗൺസിൽ മുൻ ജില്ലാസെക്രട്ടറിയും സംസ്ഥാനകമ്മിറ്റി അംഗവുമായിരുന്ന വി.ആർ ബീനാമോൾ അനുസ്മരണവും വിദ്യാഭ്യാസത്തിൽ ഉന്നതവിജയം നേടിയ കുട്ടികൾക്കുള്ള ബീനാമോൾ വിദ്യാഭ്യാസ പുരസ്‌കാര വിതരണവും ഇന്ന് നടക്കും. രാവിലെ 11ന് ചെറുതോണി പൊലീസ് സൊസൈറ്റി ഹാളിൽ ചേരും. സി.പി.ഐ ജില്ലാസെക്രട്ടറി കെ.സലീംകുമാ പരിപാടി ഉദ്ഘാടനം ചെയ്യും. ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സജീവ്, ബീനാമോൾ അനുസ്മരണ പ്രഭാഷണം നടത്തും. ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ബീനാമോൾ വിദ്യാഭ്യാസ പുരസ്‌കാരം ജോ. കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.എ അനീഷ് വിതരണം ചെയ്യും. സി.പി.ഐ ജില്ലാ അസി.സെക്രട്ടറി എൻ.കെ പ്രിയൻ, സംസ്ഥാന സെക്രട്ടറിയേറ്റംഗം ബിന്ദുരാജൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്.കെ.എം ബഷീർ, കെ.എസ് രാഗേഷ്, കെ.വി സാജൻ തുടങ്ങിയവർ സംസാരിക്കും. പരിപാടിയിൽ ജില്ലയിലെ മുഴുവൻ ജീവനക്കാരും പങ്കെടുക്കണമെന്ന് ജില്ലാപ്രസിഡന്റ് വി.കെ. ജീൻസും സെക്രട്ടറി ആർ.ബിജുമോനും അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL