SignIn
Kerala Kaumudi Online
Tuesday, 07 July 2026 2.32 AM IST

 പ്ലസ് വൺ പ്രവേശനോത്സവം

reji
കുമാരമംഗലം എം.കെ.എൻ.എം ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ പ്രവേശനോത്സവത്തിൽ പ്രൊഫ. വി.എസ്. റെജി സംസാരിക്കുന്നു

കുമാരമംഗലം: എം.കെ.എൻ.എം ഹയർ സെക്കൻഡറി സ്‌കൂളിലെ പുതിയ പ്ലസ്‌വൺ ബാച്ചിന്റെ പ്രവേശനോത്സവം അദ്ധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും സാന്നിദ്ധ്യത്തിൽ നടന്നു. എഴുത്തുകാരനും പ്രഭാഷകനുമായ പ്രൊഫ. വി.എസ്. റെജി മുഖ്യാതിഥിയായിരുന്നു. ഓരോ വ്യക്തിയിലും അന്തർലീനമായ കർമ്മ ചൈതന്യത്തെ ശോഭിപ്പിക്കുന്ന പ്രക്രിയയാണ് വിദ്യാഭ്യാസമെന്ന് അദ്ദേഹം പറഞ്ഞു. അത്തരത്തിൽ സ്വയം പ്രകാശിച്ചുകൊണ്ട് സമൂഹത്തിനും രാഷ്ട്രത്തിനും സംഭാവനകൾ നൽകാൻ കഴിയുംവിധം പുതുതലമുറയെ രൂപപ്പെടുത്തിയെടുക്കുന്നതിൽ അദ്ധ്യാപകരെ പോലെ തന്നെ രക്ഷാകർത്താക്കൾക്കും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂൾ പ്രിൻസിപ്പൽ ടോംസി തോമസ് അദ്ധ്യക്ഷത വഹിച്ചു. ബിനോയി ജോർജ്ജ്, എസ്. ദീപ, രസ്മി ജോസ് എന്നീ അദ്ധ്യാപകർ സ്‌കൂളിൽ പ്രവർത്തിക്കുന്ന ക്ലബ്ബുകളും ഇതര പാഠ്യാനുബന്ധ പ്രവർത്തനങ്ങളും സംബന്ധിച്ച് രക്ഷാകർത്താക്കൾക്കും വിദ്യാർത്ഥികൾക്കും വിശദീകരണം നൽകി. ചടങ്ങിന് സീനിയർ അദ്ധ്യാപകരായ ടോമി മാത്യു സ്വാഗതവും എം. ധനേഷ് കൃഷ്ണൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL