പീരുമേട്:ശക്തമായ മഴയിൽതകർന്ന വാഗമൺ ടൗൺ ആശുപത്രിറോഡ് ജനകീയ കൂട്ടായ്മയിലൂടെ പുനർനിർമ്മിച്ചു. നിരവധി കുടുംബങ്ങളും, റിസോർട്ടുകളും ആശ്രയിക്കുന്ന റോഡുതകർന്നിട്ടും ഫണ്ടില്ലെന്ന് കാരണം പറഞ്ഞ് പഞ്ചായത്ത് അറ്റകുറ്റപണി നടത്തിയിരുന്നില്ല. ഇതിനെ തുടർന്ന് നാട്ടുകാരും റിസോർട്ട് ഉടമകളും സന്നദ്ധ സംഘടനകളും കൈകോർത്ത് അഞ്ചുലക്ഷം രൂപ ശേഖരിച്ച് റോഡ് സഞ്ചാരയോഗ്യമാക്കി. വാഗമൺ ജനകീയ റോഡിന്റെ ഉദ്ഘാടനം പതിനേഴാംവാർഡ് മെമ്പർ മായസുജി നിർവഹിച്ചു. മുൻവാർഡ് മെമ്പർ പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ക്ലീറ്റസ്, അഫ്സൽ മുഹമ്മദ്, ഷനീർ മഠത്തിൽ, ജോസ്, ജയരാജ്, കുമാർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |