നെടുങ്കണ്ടം: എം.ഇ.എസ് കോളേജിൽ 'ബഷീർ കൃതികൾ: ഭാഷ, സാഹിത്യം, സംസ്‌കാരം" എന്ന വിഷയത്തിൽ കോളേജ് ലൈബ്രറിയുടെയും ഭാഷാ വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഏകദിന സെമിനാർ നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. കെ.യു. ജസീന ഉദ്ഘാടനം നിർവഹിച്ചു. സെമിനാറിൽ കല്ലാർ ജി.എച്ച്.എസ്.സിലെ മലയാള അദ്ധ്യാപകൻ എസ്. ജ്യോതിസ് വിഷയാവതരണം നടത്തി. കോളേജ് വൈസ് പ്രിൻസിപ്പൽ ടി.എ. ഫാത്തിമ സുല്ലമി, ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. ഷാംലാൽ എ. ലത്തീഫ്, കോളേജ് ലൈബ്രറിയൻ പി.എസ്. മുഹമ്മദ് സിയാദ്, മലയാള വിഭാഗം മേധാവി അനന്തു പ്രസാദ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |