SignIn
Kerala Kaumudi Online
Wednesday, 15 July 2026 7.42 PM IST

മഴയിലും കാറ്റത്തും പരക്കെ നാശം

treefall

തൊടുപുഴ: ശക്തമായ മഴയിലും കാറ്റത്തും പരക്കെ നാശനഷ്ടം. മുട്ടം, കരിങ്കുന്നം പഞ്ചായത്ത് പ്രദേശങ്ങളിൽ ചൊവ്വാഴ്ച രാത്രിയിലാണ് നാശ നഷ്ടങ്ങൾ സംഭവിച്ചത്. തുടങ്ങനാട്ടിൽ 11 കെ.വി വൈദ്യുതി തൂൺ മറിഞ്ഞ് കമ്പികൾ പൊട്ടി വൈദ്യുതി വിതരണം പൂർണ്ണമായും നിലച്ചു. വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കെ.എസ്.ഇ.ബി ജീവനക്കാരുടെ നേതൃത്വത്തിൽ വൈദ്യുതി തൂൺ ഉയർത്തി വിതരണം പുനഃസ്ഥാപിച്ചു. വിച്ചാട്ട്കവല എയ്ഞ്ചൽ വർക്‌ഷോപ്പിന് സമീപം ഷാരോൺ ക്ലബ്ബിന് മുകളിലേക്ക് തേക്ക് മരം ഒടിഞ്ഞുവീണു. മുണ്ടക്കവാതിൽ- മറ്റത്തിപ്പാറ റൂട്ടിൽ വൈദ്യുതി തൂൺ ഒടിഞ്ഞ് വീണ് തേക്ക് മരം കടപുഴകി. പ്രദേശത്തെ വിവിധ മേഖലകളിലെ വാഴ, കവുങ്ങ്, തേങ്ങ്, ഇഞ്ചി, കുരുമുളക്, കാപ്പി, പാവൽ ഉൾപ്പടെ നിരവധി പേരുടെ കാർഷിക വിളകൾക്കും നാശമുണ്ടായി. നാശം സംഭവിച്ച സ്ഥലങ്ങളിൽ ജനപ്രതിനിധികളും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും സന്ദർശിച്ചു.

ച ക്കുപള്ളത്ത് ഏലത്തോട്ടത്തിൽ ഉണങ്ങിയമരം ദേഹത്തേക്ക് വീണ് തൊഴിലാളി മരിച്ചു. തമിഴ്നാട് ഗൂഡല്ലൂർ സ്വദേശിനി പെരുമായിയാണ് ( 61) മരിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL