SignIn
Kerala Kaumudi Online
Monday, 27 July 2026 2.41 AM IST

പ്രൈമറി തലത്തിൽ പുതിയ ഡിജിറ്റൽ വിപ്ലവം: 'ഡിജിറ്റൽ സ്‌ക്വയർ' പദ്ധതിക്ക് തുടക്കമായി

kite-final
തൊടുപുഴ മർച്ചന്റ് ട്രസ്റ്റ് ഹാളിൽ നടന്ന ചടങ്ങിൽ 'ഡിജിറ്റൽ സ്‌ക്വയർ' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എൻ.ഷംസുദ്ദീൻ ഓൺലൈൻ ആയി നിർവ്വഹിക്കുന്നു.

തൊടുപുഴ: പൊതുവിദ്യാലയങ്ങളിലെ എൽ.പി, യു.പി, പ്രൈമറിവിഭാഗങ്ങളിലെ ഐ.ടി പഠനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി പൊതുവിദ്യാഭ്യാസ വകുപ്പ് കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ വഴി നടപ്പാക്കുന്ന 'ഡിജിറ്റൽ സ്‌ക്വയർ' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന മന്ത്രി എൻ. ഷംസുദ്ദീൻ ഓൺലൈൻ ആയി നിർവ്വഹിച്ചു. കൈറ്റിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ 14 ജില്ലകളിലും ഒരേസമയം സംഘടിപ്പിച്ച പ്രൈമറി സ്‌കൂൾ പ്രഥമാദ്ധ്യാപകരുടെ ശിൽപശാലയുടെ ഭാഗമായി ജില്ലയിൽ തൊടുപുഴ മർച്ചന്റ് ട്രസ്റ്റ് ഹാളിൽ നടന്ന ചടങ്ങും മന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഔദ്യോഗിക മാർഗരേഖയും മന്ത്രി പ്രകാശനം ചെയ്തു.

കുട്ടികളുടെ പഠനമികവ് വിലയിരുത്തുന്ന 'താരാപഥം' അക്കാദമിക മോണിറ്ററിംഗ് സംവിധാനം, വിദ്യാലയങ്ങളുടെ വിവരശേഖരമായ സ്‌കൂൾവിക്കി ശാക്തീകരിക്കുന്നതിനായി 'സ്‌കൂൾ വിക്കിത്തോൺ', ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബുകൾ എന്നിവ യു.പി തലത്തിലേക്ക് വ്യാപിപ്പിക്കൽ എന്നിവയും മന്ത്രി വിശദീകരിച്ചു.പദ്ധതിയുടെ നടത്തിപ്പിനായി മുഴുവൻ ഐ.ടി കോർഡിനേറ്റർമാർക്കും അദ്ധ്യാപകർക്കും കൈറ്റ് പ്രത്യേക പരിശീലനം നൽകുമെന്ന് സി.ഇ.ഒ കെ.അൻവർ സാദത്ത് അറിയിച്ചു. ജില്ലാ കോർഡിനേറ്റർ ഷാജിമോൻ പി.കെ, രശ്മി എം രാജ്, നസീമ സി.എസ്, എസ്. അഭയദേവ്, അബി ജോർജ്ജ്, അരുൺ എസ് പ്രസാദ് തുടങ്ങിയവർ വിവിധ സെക്ഷനുകൾ അവതരിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL