SignIn
Kerala Kaumudi Online
Saturday, 08 August 2026 9.51 AM IST

കാട്ടാനക്കൂട്ടത്തെ ഉൾ വനത്തിലേക്ക് അയക്കാൻ ശ്രമം ആരംഭിച്ചു

pattumala
കാട്ടാന കൂട്ടത്തെ ഉൾവനത്തിലേക്ക് അയക്കാൻ വേണ്ടി പട്ടുമല കേന്ദ്രീകരിച്ച് ആർ.ആർ.ടി. ടീം

പീരുമേട്: ജനവാസ മേഖലയിൽ ഇറങ്ങി ഭീതി പരത്തിയ കാട്ടാന കൂട്ടത്തെ ഉൾ വനത്തിലേക്ക് അയക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ പട്രോളിങ്ങ് ശക്തമാക്കി. അഡ്വക്കേറ്റ് സിറിയക് തോമസ് എംഎൽഎയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പെട്രോളിങ് ശക്തമാക്കാൻ തീരുമാനിച്ചു ഇതനുസരിച്ച് പട്ടുമല, ചൂള പിരട്ട്, രാജമുടി വക്കീൽക്കാട്, എന്നീ മൂന്ന് കേന്ദ്രങ്ങളിൽ പട്രോളിങ് ശക്തിപ്പെടുത്തും. കഴിഞ്ഞ ദിവസങ്ങളായി പട്ടുമല പട്ടുമുടി രാജമുടി കല്ലാർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് മൂന്ന് കാട്ടാനങ്ങൾ നിലയുറപ്പിച്ചിരിക്കുകയാണ് . കൃഷികൾ നശിപ്പിക്കുകയും കയ്യാലകൾ ഇടിച്ച് നിരത്തുകയും ചെയ്തു. നാട്ടുകാർക്ക് ഭീതി വിതച്ചുകൊണ്ട്കാട്ടാന കൂട്ടതേയില തോട്ടത്തിലൂടെ ഓടുകയാണ്. ഇന്നലെ പകൽ പട്ടുമുടി തേയിലത്തോട്ടത്തിൽ എത്തിയ ആന തോട്ടത്തിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ഇടയിൽ കൂടിയാണ് പാഞ്ഞത്. ദേശീയപാത മുറിച്ചു കടക്കാനും കാട്ടാനക്കൂട്ടം ശ്രമിത് വനംവകുപ്പ് ഉദ്യോഗസ്ഥർ . ശ്രമിച്ച കാട്ടാനക്കൂട്ടത്തെ പട്ടുമുടി ദേശീയപാതയിൽ ഉദ്യോഗസ്ഥർ നിലവിറപ്പിക്കുകയും വനം വകുപ്പ് ഉദ്യോഗസ്ഥർ നിലയുറപ്പിക്കുകയും ദേശീയപാതയിലേക്ക് കടക്കാതെ തിരിച്ചു വിട്ടു. പീരുമേട്പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേശ്, വനംവകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL