SignIn
Kerala Kaumudi Online
Friday, 23 October 2026 12.32 AM IST

കൈത്തറി വസ്ത്ര പ്രദർശന-വിൽപ്പന മേള

mela

തൃക്കരിപ്പൂർ: വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓണം കൈത്തറി വസ്ത്ര പ്രദർശന വിപണനമേള തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ ബാവ മേള ഉദ്ഘാടനം ചെയ്തു. മേളയിൽ നൂറു ശതമാനം

കോട്ടൺ ഡബിൾ, സിംഗിൾ ദോത്തികൾ, ബാത്തിംഗ് ടവൽ ,ഷർട്ടിംഗ്, ചൂരിദാർ മെറ്റീരിയൽ ഉൾപ്പെടെ നാൽപ്പതോളം ഉത്പ്പന്നങ്ങൾ 20 ശതമാനം റിബേറ്റിൽ ലഭിക്കും. സംഘം പ്രസിഡന്റ് കെ.വി ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രർ വി.ബി ഉണ്ണികൃഷ്ണൻ ആദ്യ വിൽപ്പന നടത്തി. ജില്ലാ പഞ്ചായത്ത്' ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.മനു, ബ്ലോക്ക് പഞ്ചായത്തംഗം ടി.എസ് നജീബ്, ഗ്രാമ പഞ്ചായത്തംഗം കെ.എൻ.വി ഭാർഗ്ഗവി, വി.ബിന്ദു എന്നിവർ സംസാരിച്ചു.സെക്രട്ടറി കെ.വി.വിപിൻ സ്വാഗതവും വൈസ് പ്രസിഡന്റ് എം.കെ കുഞ്ഞികൃഷ്ണൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL