കാഞ്ഞങ്ങാട്: സ്തനാർബുദ ബോധവത്കരണത്തിന്റെ ഭാഗമായി 12 ലയൺസ് ക്ലബുകളുടെ നേതൃത്വത്തിൽ ആസ്റ്റർമിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് കാഞ്ഞങ്ങാട് ട്രാഫിക് സർക്കിൾ മുതൽ ബിഗ്‌മാൾ വരെ പിങ്കത്തോൺ മെഗാറാലി നടത്തി. നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത ഉദ്ഘാടനം ചെയ്തു. ജില്ലാ കോ ഓർഡിനേറ്റർ ഡോ. ശശിരേഖ അദ്ധ്യക്ഷയായി. റീജണൽ ചെയർമാൻ പി.സി സുരേന്ദ്രൻ നായർ സംസാരിച്ചു. റാലിക്ക് ലയൺസ് ഡിസ്ട്രിക്ട് ഭാരവാഹികൾ, ക്ലബ് പ്രസിഡന്റുമാർ തുടങ്ങിയവർ നേതൃത്വം നൽകി. അങ്കണവാടി ജീവനക്കാർ, ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, നേഴ്‌സുമാർ, വിവിധ സന്നദ്ധ സംഘടനാ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. 30 കേന്ദ്രങ്ങളിലായി 5000 പേർ ഒരേസമയം റാലി നടത്തി ഗിന്നസ് റിക്കാർഡ് തീർക്കുകയാണ് ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 318 ഇ ലക്ഷ്യം വെയ്ക്കുന്നത്. സുകുമാരൻ പൂച്ചക്കാട് സ്വാഗതവും പ്രദീപ് കീനേരി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |