
സാധാരണ നിലയിൽ തെയ്യം ഉറയുമ്പോൾ ചെറിയ മാലപ്പടക്കം പൊട്ടുകയായിരുന്നു വീരർകാവിലും. പിന്നാലെ ഇത് എരിപൊരിയായി പടക്കം സൂക്ഷിച്ച പുരയുടെ ഉള്ളിൽ നിന്നും വമ്പൻ തീഗോളം ആകാശത്തേക്ക് ഉയർന്നത് ഞൊടിയിടയിലായിരുന്നു.പടക്കത്തിൽ നിന്നുള്ള തീപ്പൊരി തെറിച്ചാണ് അപകടമൊന്ന് ദൃക് സാക്ഷിയായ ലക്ഷ്മണൻ പറഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് അറിയാനുള്ള സാവകാശം ലഭിച്ചില്ല. തീ താഴ്ന്നതിന് ശേഷമാണ് ആളുകൾക്ക് ഓടാനായത്. ഏതാണ്ട് 1500 ലധികം ആളുകൾ ക്ഷേത്രത്തിനുള്ളിൽ തെയ്യം കാണുന്നുണ്ടായിരുന്നു .
അപകടത്തെ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ ഗൗരവമായി കണ്ടില്ലെന്ന് ദൃക്സാക്ഷികൾ ആരോപിച്ചു. ഇത്രയും വലിയ സ്ഫോടനമുണ്ടായിട്ടും തെയ്യവും ചെണ്ടമേളവും അരങ്ങിൽ തുടർന്നു.രക്ഷാപ്രവർത്തനം നടത്തണമെന്ന് പുറത്തുനിന്ന് അനൗൺസ്‌മെന്റ് വന്ന ശേഷമാണ് ക്ഷേത്രം ഭാരവാഹികൾ വിഷയത്തിന്റെ ഗൗരവം മനസിലാക്കിയത്. അപ്രതീക്ഷിത സംഭവത്തിന്റെ ഞെട്ടലിലാണ് നീലേശ്വരം തെരുവിലുള്ളവർ. അപകടത്തെ തുടർന്ന് കളിയാട്ടചടങ്ങുകൾ പിന്നീട് നിർത്തിവച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |