
കാസർകോട് :പള്ളം റെയിൽപാളത്തിൽ കുപ്പികളും നാണയങ്ങളും കണ്ടെത്തിയ സംഭവത്തിൽ കാസർകോട് ടൗൺ പൊലീസ് ട്രെയിൻ അട്ടിമറിക്ക് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്നലെ ഉച്ചക്ക് 12.15 മണിയോടെ ഇന്റർസിറ്റി എക്സ്പ്രസ് കടന്നുപോയതിന് പിന്നാലെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.
പള്ളം അണ്ടർപാസിന് മുകളിലുള്ള പാളത്തിൽ കുപ്പികളും നാണയങ്ങളും സെല്ലോ ടേപ്പിൽ ചുറ്റിയ നിലയിലായിരുന്നു കണ്ടെത്തിയത്. റെയിൽപാളത്തിൽ മൂന്ന് സ്ഥലങ്ങളിലായാണ് ഇവ വച്ചിരുന്നത്.
റെയിൽവേ സീനിയർ സെക്‌ഷൻ എൻജിനീയർ എം.രഞ്ജിത്കുമാറിന്റെ പരാതിയിലാണ് കേസ്. കാസർകോട് ടൗൺ ഇൻസ്‌പെക്ടർ പി.നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ച് അന്വേഷണം ശക്തമാക്കുമെന്ന് പൊലീസ് പറഞ്ഞു. റെയിൽവേ പൊലീസ് എസ്.ഐ കതിരേഷ് ബാബുവിന്റെ നേതൃത്വത്തിലും സംഭവത്തിൽ അന്വേഷണം നടത്തി വരുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |