
നീലേശ്വരം: തെരുഅഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ ഏറ്റവും അവസാനം മരിച്ച തേർവയലിലെ പി.സി പത്മനാഭന് അന്ത്യാഞ്ജലി അർപ്പിച്ച് നാട്. വ്യാഴാഴ്ച വൈകിട്ടോടെ കണ്ണൂർ മിംസ് ആശുപത്രിയിൽ മരിച്ച ഇദ്ദേഹത്തിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി. ഉച്ചയ്ക്ക് രണ്ടര മണിയോടെ വീട്ടിലേക്കെത്തിച്ച് പൊതുദർശനത്തിന് വച്ച ഭൗതീകശരീരത്തിൽ നൂറുകണക്കിനാളുകൾ അന്ത്യഞ്ജലിയർപ്പിച്ചു.
എം.എൽ.എമാരായ എം.രാജഗോപാലൻ, ഇ.ചന്ദ്രശേഖരൻ , നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി.ശാന്ത, വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി , സി പി.എം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ, ജില്ലാ സെക്രട്ടറിയേറ്റംഗം വി.കെ.രാജൻ നീലേശ്വരം ഏരിയ സെക്രട്ടറി എം.രാജൻ,സി എം.പി സെൻട്രൽ സെക്രട്ടറിയേറ്റ് അംഗം വി.കെ.രവീന്ദ്രൻ , ഹൊസ്ദുർഗ് തഹസിൽദാർ ടി.ജയപ്രസാദ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി തഹസിൽദാർ പി.വി.തുളസിരാജ്, നീലേശ്വരം വില്ലേജ് ഓഫീസർ അജിത്ത് ഹെഗ്‌ഡേ, മാർക്കറ്റിംഗ് ഫെഡറേഷൻ ചെയർമാൻ അഡ്വ.സോണി സെബാസ്റ്റ്യൻ, കണ്ണൂർ യൂണിവേഴ്സിറ്റി മുൻ പരീക്ഷ കൺട്രോൾ പ്രൊഫസർ കെ.പി.ജയരാജൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, എറുവാട്ട് മോഹനൻ , പി.രാമചന്ദ്രൻ,മാമുനി വിജയൻ,മഡിയൻ ഉണ്ണികൃഷ്ണൻ, മർച്ചൻസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അഹമ്മദ് ഷെരീഫ്, നീലേശ്വരം യൂണിറ്റ് പ്രസിഡന്റ് കെ,വി,സുരേഷ് കുമാർ , ഹോട്ടൽ ആൻഡ് റസ്റ്റോറൻസ് അസോസിയേഷൻ ജില്ല വർക്കിംഗ് പ്രസിഡന്റ് പരിപ്പുവട പ്രകാശൻ, പത്മശാലിയ സഭ സംസ്ഥാന ജനറൽ സെക്രട്ടറി വി.വി.കരുണാകരൻ, ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ,നഗരസഭാ സ്റ്റാൻഡിംഗ് കൗൺസിൽ ചെയർമാൻമാരായ കെ.പി.രവീന്ദ്രൻ , ഷംസുദ്ധീൻ അറിഞ്ചിറ,പി. ഭാർഗവി, വി.ഗൗരി, കൗൺസിലർമാരായ ഇ.ഷജീർ ,ഇ.അശ്വതി, കെ.വി.ശശികുമാർ, പി.ബിന്ദു, പി.മോഹനൻ , നീലേശ്വരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്.അഡ്വ.കെ.വി.രാജേന്ദ്രൻ , ഹൊസ്ദുർഗ് പ്രാഥമിക കാർഷിക വികസന ബാങ്ക് പ്രസിഡന്റ് പി.വി.സുരേഷ് തുടങ്ങിയ പ്രമുഖർ അന്ത്യാഞ്ജലിയർപ്പിച്ചു. തുടർന്ന് 4 മണിയോടെ മൃതദേഹം സമുദായ ശ്മശാനത്തിൽ സംസ്ക്കരിച്ചു.
56 പേർ സാധാരണ നിലയിലേക്ക് ; 12 പേർ തീവ്രപരിചരണത്തിൽ
നീലേശ്വരം: അപകടത്തിൽ പരിക്കേറ്റവരിൽ 12 പേർ ഇപ്പോഴും വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. മംഗളൂരു എ.ജെ ആശുപത്രിയിൽ അഞ്ച്, കോഴിക്കോട് മിംസിൽ മൂന്ന്, കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലും പരിയാരം മെഡിക്കൽ കോളേജിലും രണ്ടും പേർ വീതവുമാണ് ഐ.സി.യുവിൽ തുടരുന്നത്. മംഗളൂരുവിൽ ഇനിയും 24 പേരാണ് തുടരുന്നത്. ഇതിൽ 19 പേരെ വാർഡുകളിലേക്ക് മാറ്റിയിട്ടുണ്ട്. വീടുകളിലെത്തിയ 24 പേർ തുടർചികിത്സയിലാണ്. പരിക്കേറ്റവരിൽ 56 പേർ സാധാരണ നിലയിലേക്ക് എത്തിയിട്ടുണ്ട്.
സഹായത്തിനായി ക്ഷേത്രം സാമ്പത്തിക സ്വരൂപണം തുടങ്ങി
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കാനായി അഞ്ഞൂറ്റമ്പലം വീരർ കാവ് സാമ്പത്തിക സ്വരൂപണം തുടങ്ങിയിട്ടുണ്ട്. ജനപ്രതിനിധികളുമായി ആലോചിച്ച് എത്രയും പെട്ടെന്ന് തന്നെ ഈ കുടുംബങ്ങൾക്ക് സഹായം എത്തിക്കാനാണ് ഭാരവാഹികളുടെ തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |