
തലശ്ശേരി : ന്യൂസിലാന്റിലെൽ നടന്ന മാസ്റ്റേഴ്സ് ഹോക്കി ചാമ്പ്യൻഷിപ്പിൽ റണ്ണേഴ്സ് അപ്പായ റെസ്റ്റ് ഓഫ് വേൾഡ് ഇലവന്റെ ഗോൾ കീപ്പർ തലശ്ശേരി സ്വദേശി എൻ.വി.ഷാനവാസിന് തലശ്ശേരി വികസന വേദി സ്വീകരണം നൽകി.തലശ്ശേരി പഴയ സ്റ്റാൻഡിലെ പാർക്കോ റസിഡൻസിയിൽ നടന്ന അനമോദനയോഗം തലശ്ശേരി അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് കെ.എസ്.ഷെഹൻഷ ഉദ്ഘാടനം ചെയ്തു. സഹകരണ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.രാജീവ്നമ്പ്യാർ മുഖ്യാതിഥിയായി.തലശ്ശേരി വികസനവേദി പ്രസിഡന്റ് കെ.വി.ഗോകുൽ ദാസ് അദ്ധ്യക്ഷത വഹിച്ചു.കെ.ജെ.ജോൺസൺ , പി.വി.സിറാജുദ്ദീൻ,കെ.ശ്രീധരൻ ,ഒ.വി.മുഹമ്മദ് റഫീഖ്, ജസ്സീം മാളിയേക്കൽ, ഏ.പി. സുനിൽ, എം.നിഷാന്ത്,തഫ്ളിം മാണിയാട്ട് എന്നിവർ സംസാരിച്ചു.വികസന വേദി ജോ.സെക്രട്ടറി രഞ്ജിത്ത്
രാഘവൻ സ്വാഗതവും ട്രഷറർ സി.പി.അഷറഫ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |