
പയ്യാവൂർ :യൂത്ത് കോൺഗ്രസ് ഇരിക്കൂർ മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന ജസീറിന്റെ ദുരൂഹമരണം സംബന്ധിച്ച് അന്വേഷണം ഊർജ്ജിതമാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഇരിക്കൂർ നിയോജക മണ്ഡലം കമ്മറ്റി ഇരിക്കൂർ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മണ്ടേരി ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് ഇരിക്കൂർ നിയോജക മണ്ഡലം പ്രസിഡന്റ് പ്രിൻസ് പി ജോർജ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ഇരിക്കൂർ മണ്ഡലം പ്രസിഡന്റ് കെ.ടി.ഷബീർ , കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.കെ.ഷഫീക്ക് ,ജില്ലാ സെക്രട്ടറി കെ.അസ്മീർ ,യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ഭാരവാഹികളായ ആൽവിൻ ജോസഫ്,രഞ്ജി അറബി,അജിത് മുരളി, ജോർജ് നീർവയലിൽ,ഷിജു കാവുമ്പായി,ഗോകുൽ കൃഷ്ണ,വിനു ജോർജ്, നന്ദകിഷോർ നടുവിൽ, ജസീർ കണിയാർവയൽ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കോമള നാരായണൻ, സുപ്രിയ, വാർഡ് മെമ്പർ ശബ്നം, അമൽ ഏറ്റുപാറ, നഹീൽ ടി തുടങ്ങിയവർ നേതൃത്വം കൊടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |