
കാസർകോട്: വാർത്തയുടെ പേരിൽ മാധ്യമം ലേഖകൻ അനിരു അശോകന്റെ ഫോൺ പിടിച്ചെടുക്കാനുള്ള ക്രൈംബ്രാഞ്ച് നീക്കത്തിൽ മാദ്ധ്യമ പ്രവർത്തകരുടെ പ്രതിഷേധം. കേരള പത്ര പ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രസ് ക്ലബ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി പുതിയ ബസ് സ്റ്റാൻഡിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ പ്രസ് ക്ലബ് പ്രസിഡന്റ് സിജു കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രദീപ് നാരായണൻ സ്വാഗതം പറഞ്ഞു. കെ.വി.പത്മേഷ്, അബ്ദുല്ലക്കുഞ്ഞി ഉദുമ, പുരുഷോത്തമ പെർള, ഷഫീഖ് നസറുള്ള, ഷാഫി തെരുവത്ത്, ഉദിനൂർ സുകുമാരൻ എന്നിവർ സംസാരിച്ചു. പ്രകടനത്തിന് ഖാലിദ് പൊവ്വൽ, ദേവദാസ് പാറക്കട്ട, മണികണ്ഠൻ പാലിച്ചിയടുക്കം, കുഞ്ഞിക്കണ്ണൻ മുട്ടത്ത്, അമൽ, സുബൈർ പള്ളിക്കാൽ തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |